മലപ്പുറത്ത് ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. മലപ്പുറം ജില്ലയില്‍ തിരൂരിലെ പറവണ്ണയിലാണ് സംഭവം. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹമ്മദ് യാസീന്‍ (40) ആണ് കൊല്ലപ്പെട്ടത്.
പള്ളത്ത് ആദം എന്നയാളാണ് യാസീനെ കുത്തിയത്. ഓട്ടം പോകാൻ വണ്ടി വിളിച്ചെങ്കിലും മുഹമ്മദ് യാസീന്‍ വിസമ്മതിച്ചു. തുടര്‍ന്ന് യാസീനെ കുത്തി വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യാസീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതി മദ്യപിച്ചിരുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക