ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത് നാളെ നടത്താനിരിക്കുന്ന ഹർത്താലിൽ വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
അതെ സമയം പമ്പയിലും നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി മുതലാണ് നിരോധനാജ്ഞ നിലവിൽ വരിക.
ശബരിമല, പമ്പ , നിലക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പട്രോളിങ് ശക്തമാക്കാനും ആവശ്യമുള്ള സ്ഥലങ്ങളില്‍ പിക്കറ്റ് ഏര്‍പ്പെടുത്താനും ഡിജിപി നിര്‍ദ്ദേശിച്ചു. ഇന്റലിജന്‍സ് വിഭാഗത്തോടും ജാഗ്രതപാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാര്‍ സംഘടകള്‍ ചേര്‍ന്ന് രൂപീകരിച്ച ശബരിമല കര്‍മ്മ സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക