പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിലയ്ക്കല്‍, പമ്ബ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല.
എന്നാല്‍ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ നിലയ്ക്കലില്‍ വന്‍ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായിട്ടുണ്ട്. പൊലീസിനെ പ്രതിഷേധക്കാര്‍ വളയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക