ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മോഡലിനെ വിദ്യാർത്ഥി കൊന്ന് സ്യൂട്ട്കെയ്സിനുള്ളിലാക്കി. മുംബൈയിൽ വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയ്യിദ് ആണ് മോഡല്‍ മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ചയാണ് മാൻസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സയ്യിദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ അന്ധേരിയിൽ കണ്ടൽച്ചെടിയുടെ ചുവട്ടിൽ ഉപേക്ഷിച്ച നിലയിലാണ് മാൻസിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്റര്‍നെറ്റിലൂടെയാണ് മാൻസി ദീക്ഷിതിനെ മുസാമില്‍ സയ്യിദ് പരിചയപ്പെട്ടത്. മാൻസിയെ കാണാന്‍ അന്ധേരിയിലുള്ള ഫ്ളാറ്റില്‍ സയ്യിദ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ ആഗ്രഹം സയ്യിദ് മാൻ സിയെ അറിയിച്ചെങ്കിലും ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയ്യിദ് മാനസിയുടെ തലയില്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക