ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നത് ആർത്തവമാണെങ്കിൽ ആർത്തവമില്ലാത്ത ട്രാൻസ്ജെണ്ടറുകൾക്ക് ശബരിമലയിൽ പ്രവേശിക്കാമോ എന്ന് നടി അഞ്ജലി അമീർ. ഫെയ്സ്ബുക്കിലൂടെയാണ് അഞ്ജലി തന്റെ നിലപാടറിയിച്ചത്.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കാണുമ്പോൾ പേടിയാകുന്നു. വിശ്വാസികള്‍ പോകുന്നതിനോട് യോജിപ്പാണ്. പക്ഷേ നിരീശ്വരവാദികള്‍ എന്തിനാണ് മലയ്ക്ക് പോകാന്‍ ശ്രമിക്കുന്നത്?
ശബരിമലയിലെ സംഘട്ടനങ്ങളില്‍ പോലും ഒരു ജാതീയതയാണ് കാണുന്നത്. മേല്ജാതിക്കാര് നാമജപത്തിലേര്‍പ്പെടുമ്പോൾ താഴെത്തട്ടിലുള്ളവരാണ് സംഘര്‍ഷത്തിലേര്‍പ്പെടുന്നത്.കാടിന്റെ മക്കളാണ് ആത്മഹത്യക്കൊരുങ്ങുന്നത്. അവരെ ബലിയാടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?വിശ്വാസികളല്ലാത്തവര്‍ എന്ത് പ്രക്ഷോഭം സൃഷ്ടിക്കാനാണ് ശബരിമലയില്‍ പോകുന്നത്; അഞ്ജലി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക