പമ്പ: ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം. മലകയറാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെതിരെയാണ് മരക്കൂട്ടത്ത് കയ്യേറ്റം ഉണ്ടായത്.
സുഹാസിനിക്ക് നേരെ അയ്യപ്പവേഷധാരികളുടെ നേതൃത്വത്തിലാണ് അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും നടന്നത്.പ്രതിഷേധത്തിനൊടുവില്‍ പോലീസ് വലയത്തില്‍ സുഹാസിനി മലയിറങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കടുത്ത അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും ആക്രമണവും ഉണ്ടായതോടെയാണ് മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജ് തിരിച്ചിറങ്ങിയത്. മരക്കൂട്ടത്ത് ഇവരെ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക