ശബരിമലയിലെ സംഘർഷാവസ്ഥ മുൻനിർത്തി കസ്റ്റഡിയിലെടുത്ത തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്ത് നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാജകുടുംബാംഗങ്ങളെയും രാഹുല്‍ ഈശ്വറിന്റെ കുടുംബത്തെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ നിലയ്ക്കലില്‍ വന്‍ സംഘര്‍ഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക