മി ടൂ ആരോപണ വിധേയനായ നടൻ അലൻസിയറിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു.
നടി ദിവ്യ ഗോപിനാഥ് ആൺ ആഭാസം എന്ന സിനിമയുടെ സെറ്റിൽ വച്ച് അലൻസിയറിൽ നിന്നും തനിക്ക് വളരെ മോശം അനുഭവുമായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞത്. ദിവ്യയുടെ ആരോപണം ശരിവച്ച് സംവിധായകന് ജുബിതും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അലന്‍സിയര്‍ക്കെതിരേ വേറെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ദിവ്യ ഗോപിനാഥിന് പിന്തുണ അറിയിച്ചു കൊണ്ടാണ് ആഷിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക