ശബരിമല കയറാനെത്തിയ നടി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ചു. രഹ്നയുടെ പനമ്പള്ളി നഗറിനു നേരെയുള്ള വീടിനു നേരെയാണ് ആക്രമണം നടന്നത്. അയ്യപ്പ ഭക്തരായ രണ്ടുപേർ എത്തി വീട് ആക്രമിച്ചു എന്നാണ് പരാതി.
വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ചെടിച്ചട്ടികളും വ്യായാമ ഉപകരണങ്ങളും തകര്‍ത്ത നിലയിലാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കിസ് ഓഫ് ലൗ ഉള്‍പെടെയുള്ള സമരങ്ങളില്‍ സജീവ സാന്നിധ്യമായി ജനശ്രദ്ധ പിടിച്ചുപറ്റിയയാളാണ് രഹ് ന. ഹൈദരാബാദിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മോജോ ടിവിയുടെ ലേഖിക കവിതയും രഹ് നയ്ക്കൊപ്പമുണ്ടായിരുന്നു. കനത്ത പോലീസ് കാവലില്‍ പോലീസ് വേഷത്തിലാണ് ഇവര്‍ മല കയറിയത്. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടപ്പന്തലില്‍ ഉണ്ടായത്.
ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക