ശബരിമലയിലെ ആചാരം ലംഘിച്ച് സ്ത്രീകൾ സന്നിധാനത്ത് എത്തിയതോടെ പരികർമ്മികൾ പൂജകൾ നിർത്തിവച്ച് പതിനെട്ടാം പടിക്കു താഴെ ശരണം വിളികളോടെ പ്രതിഷേധിക്കുന്നു. അതെ സമയം ശബരിമല ആചാരങ്ങൾ ലംഘിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രിയും അറിയിച്ചിട്ടുണ്ട്. ആചാരം ലംഘിച്ചാല്‍ നട അടച്ചിട്ട് താക്കോല്‍ കെെമാറണമെന്ന് പന്തളം കൊട്ടാരവും നേരത്തെ വ്യക്തമാക്കിയിരുന്നു.
സന്നിധാനത്ത് എത്തിയ യുവതികളുമായി പോലീസ് ചർച്ച നടത്തി വരികയാണ്. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ യുവതികള്‍ തിരിച്ച് പോവണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
ശബരിമല കയറാനെത്തിയ നടി രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക