ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങൾ നടത്തി സമരം വേണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി കേരളത്തിലെ നേതാക്കളോട് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തിയിരുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെ ചരിത്ര വിധിയെന്ന അഭിപ്രായത്തോടെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്.കേരളത്തിലും ആദ്യം കോടതി വിധി നടപ്പാക്കണമെന്ന രീതിയില്‍ പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് എതിര്‍പ്പുമായി കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക