ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടൻ സന്തോഷ് പണ്ഡിറ്റ്. ശബരിമലയെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ തമിഴ് നാടിനോ, ക൪ണ്ണാടകക്കോ എഴുതി നൽകണമെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്. പണ്ഡിറ്റിന്റെ നിലപാട് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ സന്തോഷ് നിലപാടറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും മുൻപന്തിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക