ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡാണ് ഓക്സിഡൈസ്ഡ് ജൂവലറി. പരമ്പരാഗത വേഷങ്ങൾക്കൊപ്പവും മോഡേൺ വേഷങ്ങൾക്കൊപ്പവും ഒരുപോലെ യോജിക്കും എന്നതാണ് ഓക്സിഡൈസ്ഡ് ജൂവലറിയെ ഫാഷൻ ലോകത്തെ താരമാക്കിയത്. പ്രായഭേദമന്യേ ഫാഷൻ ഫ്രീക്കുകളായ എല്ലാ സ്ത്രീകളും ഇന്ന് മങ്ങിയ ടെക്സ്ചറിലുള്ള ഈ ആഭരണങ്ങളുടെ പിന്നാലെയാണ്. വെറുതെ ഒരു ചരടിൽ കോർത്ത് കഴുത്തിലണിഞ്ഞാൽ പോലും ട്രെൻഡി ലുക്ക് നൽകുന്ന ഓക്സിഡൈസ്ഡ് ജൂവലറികൾ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
ഈർപ്പ രഹിതമായി വേണം ഓക്സിഡൈസ്ഡ് ജൂവലറി സൂക്ഷിക്കാൻ. ഇവ പ്രത്യേകം പ്രത്യേകം വായുകടക്കാത്ത പാക്കിങ്ങുകളിലാക്കി സൂക്ഷിക്കുന്നതാണ് അഭികാമ്യം.
അണിയുന്ന സമയത്ത് കോസ്മെറ്റിക് പ്രൊഡക്ടുകളോ വിയർപ്പോ പെർഫ്യൂമോ ഒന്നും ഓക്സിഡൈസ്ഡ് ജൂവലറിയിൽ കാളരാതിരിക്കാൻ ശ്രദ്ധിക്കുക.
ഉപയോഗശേഷം തിളക്കം നഷ്ട്ടപെട്ടാൽ പൽപ്പൊടി ടൂത്ത് ബ്രഷ് എന്നിവ കൊണ്ട് പോളിഷ് ചെയ്ത് തിളക്കം വർദ്ധിപ്പിക്കാം.
ടൊമാറ്റോ സോസിനകത്ത് ഓക്സിഡൈസ്ഡ് ജൂവലറികൾ മുക്കിവച്ചാൽ പുത്തൻ ശോഭ ലഭിക്കും.
ഉപയോഗ ശേഷം കോട്ടൺ ഉപയോഗിച്ച് വിയർപ്പും മറ്റും തുടച്ച് കഴിഞ്ഞതിനു ശേഷം മാത്രം വയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക