മുൻനിര സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ നോക്കിയ തങ്ങളുടെ ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. തിരഞ്ഞെടുത്ത മോഡലുകൾക്ക് 13000 രൂപ വരെ കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
11,999 രൂപ വിലയുള്ള നോക്കിയ 3.1 (3ജിബി റാം) ഫോണ്‍ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. മറ്റ് ഇളവുകൾ കൂടി ചേർക്കുമ്പോൾ 9728 രൂപയ്ക്ക് നോക്കിയ 3.1 സ്വന്തമാക്കാം.
14499 രൂപ വിലയുള്ള നോക്കിയ 5.1 മോഡല്‍ 1500 രൂപ വില കുറച്ച് 12,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.
നോക്കിയ 6.1 ന്റെ 3GB/ 32GB, 4GB/ 64GB വേരിയന്റുകള്‍ യഥാക്രമം 1500, 1000 രൂപ വിലകുറച്ച് 13,499 രൂപ, 16,499 രൂപ എന്നിങ്ങനെയാണ് വില്‍ക്കുന്നത്.
49,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 8 സിറൊക്കോ 13,000 രൂപ ഇളവില്‍ 36,999 രൂപയ്ക്കാണ് ഇപ്പോൾ വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക