മലയാളസിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ള്യു സി സി ക്കൊപ്പം മഞ്ജു വാര്യർ ഇല്ലെന്ന സൂചന നൽകി നടി റിമ കല്ലിങ്ങൽ. ഡബ്ള്യു സി സി സ്ഥാപക നേതാക്കളിലൊരാളായിരുന്ന മഞ്ജു വാര്യർ വിവാദമായ പലവിഷയങ്ങളിലും മൗനം പാലിച്ചിരുന്നത് ഇതിനകം തന്നെ സിനിമാ ലോകത്ത് ചർച്ചയായിരുന്നു. ഇപ്പോഴിതാ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ മഞ്ജു തങ്ങൾക്കൊപ്പമില്ല എന്ന സൂചന നൽകിയിരിക്കുകയാണ് റിമ.
അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ച്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്കു താല്പര്യമില്ലായിരിക്കും’.
ഇതു പോലൊരു വിഷയത്തില്‍ ചോദ്യ വരുമ്പോൾ വ്യക്തമായ മറുപടി പറയാതെ ദുല്‍ഖര്‍ സല്‍മാനെ പോലുള്ളവര്‍ ഒഴിഞ്ഞുമാറുന്നത് പോലെ തങ്ങള്‍ക്കാവില്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു.
കേരളീയരെ നാണംകെട്ടവരെന്ന് വിളിച്ചപമാനിച്ചു; അർണബ് ഗോസ്വാമിക്കെതിരെ കേസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക