വണ്‍പ്ലസിന്റെ 5ജി സ്മാര്‍ട്ഫോണ്‍ 2019ല്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വണ്‍പ്ലസ് 7 ആണ് 5ജിയില്‍ പുറത്തിറങ്ങുന്നത്.വോമി, സോണി, വിവോ, ഓപ്പോ, എല്‍ജി, മോട്ടോറോള, എച്ച്ടിസി എന്നീ ഫോണുകളെല്ലാം 5ജി നിലവാരത്തില്‍ പുറത്തിറങ്ങാനിരിക്കുന്നവയാണ്.
ഷവോമി മി മിക്സ് 3 ആണ് 5ജി സപ്പോര്‍ട്ടോടു കൂടി പുറത്തിറങ്ങുന്ന ഫോണ്‍. ഒക്ടോബര്‍ 25ന് ചൈനയില്‍ ആണ് ഫോണ്‍ അവതരിപ്പിക്കുന്നത്.
വണ്‍പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ഫോണ്‍ 6ടി ഒക്ടോബര്‍ 29ന് അവതരിപ്പിക്കാനിരിക്കുകയാണ്. 6.4 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 8 ജിബി റാം മെമ്മറി, ഡ്യുവല്‍ റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സ്കാനര്‍, ആന്‍ഡ്രോയിഡ് 9, 3,700 എംഎഎച്ച് ബാറ്ററി എന്നിവയാകും ഫോണിന്റെ സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക