ഭക്ഷണ പദാർത്ഥങ്ങളിലുൾപ്പടെ ഇന്ന് മായം ചേരാത്ത വസ്തുക്കൾ കിട്ടാനില്ല. എത്ര സുരക്ഷിതമെന്ന് കരുതി നാം ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ പോലും ആരോഗ്യത്തിന് ഹാനികരമായ നിരവധി വസ്തുക്കൾ ചേർന്നിട്ടുണ്ട്. ഇത്തരത്തിൽ നാം നിത്യേനെ ഉപയോഗിക്കുന്ന ഭഷ്യവസ്തുക്കൾ സുരക്ഷിതമാണോ എന്ന് നോക്കാൻ ഈ ട്രിക്കുകൾ പരീക്ഷിക്കൂ….
മീൻ
മീന്‍ പഴയതാണെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കും. മീനിന്റെ ചെകിളപ്പൂക്കള്‍ക്ക് ചുവന്ന നിറമില്ലെങ്കില്‍ അത് മീന്‍ പഴയതാണ് എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഫോര്‍മോലിന്റെ മണമോ അമോണിയയുടെ മണമോ ഉണ്ടെങ്കില്‍ ഒരിക്കലും ആ മീന്‍ വാങ്ങിക്കരുത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മീനിന്റെ കണ്ണ് കുഴിഞ്ഞ് നില്ക്കുന്നതാണെങ്കില് അതും മീന്‍ ചീത്തയാണ് എന്നതിന്റെ സൂചനയാണിത്.
പരിപ്പ്
അല്പം പരിപ്പ് ചൂടുവെള്ളത്തില്‍ ഇടുക. ശേഷം അല്പം ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ഇത് ഒഴിക്കുമ്പോള്‍ പരിപ്പിന്റെ നിറത്തില്‍ മാറ്റം സംഭവിക്കുന്നുണ്ടെങ്കില്‍ പരിപ്പില്‍ മായമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ ആ പരിപ്പ് പാചകത്തിന് ഉപയോഗിക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
മുളക് പൊടി/ മല്ലിപ്പൊടി
മുളകിലോ മല്ലിയിലോ മറ്റ് മസാലപ്പൊടികളിലോ മായം ഉണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കാം. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്പം പൊടി ഇട്ട് അതിലേക്ക് അല്പം അയോഡിന്‍ ഒഴിച്ച് കൊടുക്കാവുന്നതാണ്. മസാലപ്പൊടിക്ക് നീല കലര്‍ന്ന നിറം ഉണ്ടാവുകയാണെങ്കില്‍ അത് മായം ചേര്‍ത്ത പൊടിയാണെന്ന് മനസ്സിലാക്കാവുന്നതാണ്.
നെയ്യ്
പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന \ഒന്നാണ് മായം ചേര്‍ത്ത നെയ്യും വെണ്ണയും. നെയ്യ് നല്ലതു പോലെ ഉരുക്കിയ ശേഷം അത് ഒരു പാത്രത്തില്‍ എടുത്ത് ഫ്രിഡ്ജില്‍ വെക്കാവുന്നതാണ്. അല്പസമയത്തിനു ശേഷം ഇത് എടുത്ത് നോക്കുമ്പോള്‍ അതില്‍ പാളികളായി നെയ് കിടക്കുന്നുണ്ടെങ്കില്‍ അതിൽ മറ്റ് എണ്ണകള്‍ ചേര്‍ന്നിട്ടുണ്ട് എന്നതിന്റെ സൂചനായാണ്. കൊളസ്ട്രോള്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് ഇത് കാരണമാകുന്നു.
ചായപ്പൊടി
ചായപ്പൊടിയിലെ മായം കണ്ടു പിടിക്കാൻ വളരെയധികം എളുപ്പമാണ്. കുറച്ചു വെള്ളം എടുത്തതിനു ശേഷം അതിലേക്ക് കുറച്ച് ചായപ്പൊടി ചേർക്കുക. അതിൽ നിന്നും ചായം ഇളകി വെള്ളത്തിലേക്കാകുന്നുണ്ടെങ്കിൽ ചായപ്പൊടിയിൽ മായം കലർന്നിട്ടുണ്ടെന്ന് മനസിലാക്കാം.
ഫലങ്ങൾ
നേന്ത്രപ്പഴത്തിലെ മായം കണ്ടെത്താന്‍ പഴം അല്പം സൂക്ഷിച്ചാല്‍ മതി. പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നേന്ത്രപ്പഴത്തില്‍ മായമുണ്ട് എന്നതാണ്. പഴുക്കാനായി പഴത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ക്കുന്നത് കൊണ്ടാണ് ഇത്. മാങ്ങയിലും ഇതേ രീതി തന്നെ പിന്തുടരാം.
തേൻ
തേനിലെ മായം കണ്ടെത്തുന്നതിനും വളരെ എളുപ്പമാണ്. പലരും തേനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി പഞ്ചസാര ലായനി ചേര്‍ക്കുന്നവരുണ്ട്. എന്നാല്‍ അത് ആരോഗ്യത്തിന് പല വിധത്തില്‍ ദോഷകരമായി ബാധിക്കുന്നുണ്ട്. അത് മനസ്സിലാക്കാന്‍ തേനില്‍ അല്പം വെള്ളമൊഴിച്ചാല്‍ തേനില്‍ ചേര്‍ന്ന് നില്ക്കുന്നുണ്ടെങ്കില് അത് മായമുള്ള തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാതെ തേനില്‍ ചേരാതെ വെള്ളം നില്ക്കുന്നുണ്ടെങ്കില് അത് മായമില്ലാത്ത തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. കൂടാതെ ഒരു പഞ്ഞി എടുത്ത് തേനില്‍ മുക്കി അത് തീ കത്തിക്കുക. നല്ലതു പോലെ കത്തുന്നുണ്ടെങ്കില്‍ തേന്‍ ശുദ്ധമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലെങ്കില്‍ തേനില്‍ മായമുണ്ടെന്ന് മനസ്സിലാക്കണം.
ഒന്നര മാസം കൊണ്ട് 15 കിലോ വരെ കുറയ്ക്കാം; എൽ സി എച്ച് എഫ് ഡയറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം
.
പ്രതികരിക്കാൻ ഇവിടെ എഴുതുക