നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത നടത്തിയ മി ടൂ ആരോപണങ്ങൾ ഇന്ത്യൻ സിനിമാ മേഖലയിലുണ്ടാക്കിയ കോളിളക്കങ്ങൾ ചില്ലറയല്ല. തനുശ്രീ തുറന്നു പറച്ചിൽ നടത്തിയതോടെ നിരവധി നടിമാരാണ് തങ്ങൾക്ക് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയാൻ ധൈര്യം കാട്ടിയത്. സംഭവത്തിൽ തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
വെറും പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടിയാണ് തനുശ്രീ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും നടി മയക്കു മരുന്നിന് അടിമയാണെന്നും നടി രാഖി സാവന്ത് ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് തനുശ്രീ രാഖിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എന്നാലിപ്പ്പോൾ രാഖി തനുശ്രീക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പത്രസമ്മേളനം വിളിച്ചു കൂടിയാണ് രാഖി ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.
തനുശ്രീ ലെസ്ബിയനാണെന്നും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും നടി പറയുന്നു. പത്തു കൊല്ലം മുന്‍പായിരുന്നു സംഭവം. അന്ന് അവള് എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ആ സമയങ്ങളില്‍ ഒരുപാട് പാര്‍ട്ടികളിലും മറ്റുമായി ഞങ്ങള്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ടായിരുന്നു. തനുശ്രീ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒന്നിലധികം തവണ എന്നെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. രാഖി സാവന്ത് പറയുന്നു
ബോളിവുഡില്‍ ഇത്തരം നിരവധി ലെസ്ബിയന്‍സ് ഉണ്ടെന്നും അവരില്‍ ഒരാളാണ് തനുശ്രീയെന്നും രാഖി സാവന്ത് കൂട്ടിക്കിച്ചേർത്തു. തനിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തതുകൊണ്ടാണ് തനുശ്രീയുടെ യഥാര്‍ത്ഥ സ്വഭാവം ഇപ്പോള്‍ വെളിപ്പെടുത്തിയത്. ലെസ്ബിയന്‍സായ മറ്റുളളവരുടെ പേരുകള്‍ താന്‍ പറയില്ലെന്നും അതില്‍ താല്പര്യമില്ലെന്നും പത്രസമ്മേളനത്തില്‍ രാഖി സാവന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക