കാൻസർ മൂർച്ഛിച്ച ഉമ്മയെ കാണാൻ പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തിൽ വരാൻ കോടതി അനുമതി. ഈ മാസം 28 മുതൽ അടുത്ത മാസം നാല് വരെയാണ് മഅദ്നിക്ക് കേരളം സന്ദർശിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. ബംഗളൂരു സ്ഫോടന കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്.
ഉമ്മ രോഗം മൂർച്ഛിച്ച് ഗുരുതരായവസ്ഥയിലായതിനെ തുടർന്ന് കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് പോകാൻ അനുമതി തേടിക്കൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് മഅദ്നി കോടതിയിൽ സമർപ്പിച്ചത്. ഇതിനെതിരെ പ്രോസിക്യൂഷൻ വാദം ഉന്നയിച്ചെങ്കിലും ഉമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്നു വ്യക്തമാക്കിയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കിയതിനാൽ കോടതി അനുമതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക