സ്ത്രീകൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു സൗന്ദര്യ പ്രശ്നമാണ് അമിതരോമവളർച്ച. സൗന്ദര്യ പ്രശ്നമെന്നതിലുപരി ഇത് മറ്റു പല ഗുരുതര രോഗങ്ങളുടെയും സൂചനയായിട്ടും പലപ്പോഴും കണ്ടു വരാറുണ്ട്. അതിനാൽ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പായിക്കഴിഞ്ഞാൽ പ്രകൃതിദത്തമായ മാർഗങ്ങളിൽ കൂടി തന്നെ നമുക്ക് ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താം. അതിനായുള്ള ചില പൊടിക്കൈകൾ ഇതാ…
1. ധാന്യപ്പൊടിയും മഞ്ഞളും തൈരും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ഇത് രോമ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു.
2. പപ്പായയുടെയും മഞ്ഞളിന്റെയും മിശ്രിതം മുഖത്ത് പുരട്ടുന്നതും രോമ വളര്‍ച്ച കുറയ്ക്കുന്നു.
3.ഉരുളക്കിഴങ്ങും തുവരയും ചേര്‍ന്ന മിശ്രിത്രം മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് രോമത്തിന്റെ കളര്‍ കുറയ്ക്കുന്നതിനും രോമങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നതിനും സഹായിക്കുന്നു.
4.വാഴപ്പഴവും ഓട്സും രോമ വളര്‍ച്ച ഇല്ലാതാക്കാന്‍ ഉപയോഗിക്കാവുന്ന മറ്റൊരു മാര്‍ഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക