മലയാളികളുടെ പ്രിയപ്പെട്ട ചായക്കട പലഹാരമായ ഉണ്ടംപൊരി / ബോണ്ട തയ്യാറാക്കാം…
ആവശ്യമുള്ള സാധനങ്ങൾ
ആട്ട / ഗോതമ്പ് പൊടി – 1 cup
പഞ്ചസാര – 1/2 cup
ചെറുപഴം – 2
ഏലക്ക – 3
ജീരകം – 1/4 tsp [ ആവശ്യമെങ്കിൽ ]
ബേക്കിംഗ് സോഡ – 2 നുള്ള്
ഉപ്പ് – 1 നുള്ള്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുത്തു കോരാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എടുത്തു വെച്ചിട്ടുള്ള പഞ്ചസാരയും, ഏലക്കയും കൂടെ നന്നായി പൊടിചെടുക്കണം.
ഇതിലേക്ക് പഴം കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം.
ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്കു ഗോതമ്പ് പൊടിയും ,സോഡാ പ്പൊടിയും,ഉപ്പും ചേര്‍ത്ത് കുഴചെടുക്കണം.ഒത്തിരി കട്ടി ഉള്ള മാവ് ആകാതെ ,കുറച്ചു ലൂസ് ആയി വേണം കുഴച്ചെടുക്കാൻ.
താല്‍പ്പര്യം ഉള്ളവര്‍ക്ക് അല്‍പ്പം നല്ലജീരകം,തേങ്ങ കൊത്ത്, എന്നിവയും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്.
ഇനി ഈ മാവ് രണ്ടു മണിക്കൂര്‍ മാറ്റി വെക്കണം .അതിനു ശേഷം ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ ചെറുതീയില്‍ ബ്രൗൺ നിറം ആകുന്നതു വരെ വറുത്തെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക