കഴിഞ്ഞ ദിവസം ദോഹ രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡില്‍ മുഴു നീളന്‍ ഗൗണില്‍ നിന്നിട്ടും നാണം മറയ്ക്കാന്‍ പാടുപെടുന്ന ഐശ്വര്യ റായിയെ ആണ് പാപ്പരാസികൾക്ക് കാണാൻ കഴിഞ്ഞത്. ക്ലീവേജ് മുഴുവന്‍ തുറന്ന് കാട്ടുന്ന വസ്ത്രമണിഞ്ഞതാണ് ഐശ്വര്യയ്ക്ക് പുലിവാലായത്.
മകൾ ആരാധ്യക്കൊപ്പമാണ് ഫാഷൻ വീക്കെൻഡിൽ പങ്കെടുക്കാൻ ഐശ്വര്യയെത്തിയത്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്.
പരിപാടിക്ക് ശേഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകര്‍ വളഞ്ഞത്. ഇതോടെ പാപ്പരാസികളും നടിക്ക് ചുറ്റും കൂടി. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാല്‍ അതൊന്നും പ്രകടമാക്കാതെ എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക