ബോളിവുഡിൽ നിന്നും ഹോളിവുഡ് വരെയെത്തിയ നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക്ക് ജോനോസിന്റെയും വിവാഹം ഗോസിപ്പ് കോളങ്ങളിൽ ഏറെ ഇടം പിടിച്ച ഒന്നായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. എന്നാൽ ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത് ഇരുവരുടെയും വിവാഹം ഉടനില്ലെന്നാണ്. വിവാഹം ഉടൻ വേണ്ടന്നാണ് ഇരുവരുടെയും തീരുമാനം. ഇരുവരും ഏറ്റെടുത്ത ജോലികൾ തീർത്തതിന് ശേഷം അടുത്ത വർഷത്തോടെ മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂ എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക