മലയാളി പ്രേക്ഷകരുടെ മനസ്സിൽ സൂപ്പർ സ്റ്റാർ എന്ന് കേട്ടാൽ പല മുഖങ്ങളും മിന്നിമറഞ്ഞേക്കാം. എന്നാൽ കുടുംബ നായകൻ എന്ന പ്രയോഗം കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് കടന്നു വരിക ജയറാമിന്റെ മാത്രം മുഖമാകും. നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ തോന്നിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകി ജയറാം അവരുടെ ജനപ്രിയനായി മാറി. എന്നാൽ ജനപ്രിയ നായകൻ എന്ന പട്ടത്തിനാവകാശി വേറെയാണ്. ഒരു പിടി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനപ്രിയ നായകൻ എന്ന സ്ഥാനം നേടിയെടുത്ത നടനാണ് ദിലീപ്.
ജയറാമിന്റെ അവസരങ്ങൾ ദിലീപ് തട്ടിയെടുത്തുവെന്ന തരത്തിൽ നിരവധി പ്രചാരണങ്ങൾ അടുത്ത കാലത്തായി മോളിവുഡിൽ ഉണ്ടായി. എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഇപ്പോൾ ജയറാം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘ജയറാമിന് വേണ്ടി കരുതിവെച്ചിരുന്ന ചില കഥാപാത്രങ്ങള്‍ ദിലീപ് കൊണ്ടുപോയോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് ജയറാം നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
‘ദിലീപ് ചെയ്യുന്ന ചില കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്താല്‍ നന്നാവില്ല. അത് അവന്റെ ബോഡി സ്ട്രെക്ച്ചറും മറ്റും അങ്ങനെയാണ്. അവന്റെ കഷ്ടപ്പാടും കാര്യങ്ങളും ഒക്കെ അതിന്റെ പിന്നിലുണ്ട്. സ്വന്തമായി എന്തെങ്കിലുമൊക്കെ ആകാന്‍ അവന് നന്നായി കഷ്ടപ്പെടും.’- ജയറാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക