Home KOLLYWOOD വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; തിരിച്ചു വരവ് അൻവർ റഷീദ് ചിത്രത്തിലൂടെ

വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; തിരിച്ചു വരവ് അൻവർ റഷീദ് ചിത്രത്തിലൂടെ

അൻവർ റഷീദ് ചിത്രത്തിലൂടെ ചിയാൻ വിക്രം വീണ്ടും മലയാളത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ. 1970 കളിൽ മലപ്പുറത്ത് നടന്ന ഒരു കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം എന്നാണ് സൂചന.

ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചന നിർവ്വഹിച്ച ഹര്‍ഷാദ് ആയിരിക്കും ചിത്രത്തിന്റെ രചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചനകൾ.

ഫഹദ് ഫാസിൽ നായകനാകുന്ന ട്രാൻസിന്റെ ചിത്രീകരണ തിരക്കിലാണ് അൻവർ ഇപ്പോൾ. ഇതിനു ശേഷമാകും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.

വിക്രം ഇപ്പോൾ രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രത്തിലഭിനയിക്കുകയാണ് . കമല ഹാസന്‍ ട്രിഡന്റ് ആര്‍ട്‌സുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ഡോണ്ട് ബ്രെത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക് ആണ്. ഇത് കൂടാതെ എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ ഒരുക്കാന്‍ പോകുന്ന മഹാവീര്‍ കര്‍ണ്ണ എന്ന ചിത്രത്തിലും വിക്രം ആണ് നായകന്‍.

മാറ് പൊത്തിപ്പിടിച്ച് നാണം മറയ്ക്കാൻ പാടുപെട്ട് ഐശ്വര്യ റായ്; വീഡിയോ കാണാം 

Also Read :   നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും