യു പി ഐ ആപ്പ് വഴി ഇനി പ്രതിദിനം 10 ഇടപാടുകൾ മാത്രം നടത്താനുള്ള നിയന്ത്രണം നാഷണൽ പേയ്മെന്റ് കോർപറേഷൻ കൊണ്ട് വന്നു. നിലവിൽ ഒരു അക്കൗണ്ടിൽ 20 പേർക്ക് ഒരു ദിവസം പണം കൈമാറാനുള്ള സംവിധാനമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ പത്തായി ചുരുക്കിയിരിക്കുന്നത്.
ഷോപ്പിങ്ങിനും മറ്റും ഈ നിയന്ത്രണം ബാധകമായിരിക്കില്ല. വ്യക്തികൾ തമ്മിൽ ഉള്ള ഇടപാടുകൾക്ക് മാത്രമാണ് പുതിയ നിയന്ത്രണം ഉണ്ടാവുക.
ഇ കോമേഴ്സ് സ്ഥാപനങ്ങൾ, ഫുഡ് ഡെലിവറി ആപ്പ്, ടാക്സി സർവീസ് എന്നിവയെ പുതിയ നിയമം ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക