ഒരു ഗെയിം കളിയ്ക്കാൻ തുടങ്ങുമ്പോഴോ വീഡിയോ കാണാൻ തുടങ്ങുമ്പോഴോ നാമെല്ലാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് ഫോൺ ചൂടാവുക എന്നത്. സ്മാർട്ട് ഫോണുകൾ സാധാരണഗതിയിൽ അധികം ചൂടാകുന്നത് അതിലുപയോഗിച്ചിരിക്കുന്ന പ്രൊസസ്സറുകൾ കാരണമോ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ കാരണമോ ആണ്.
ഫോൺ ഉപയോഗിക്കുന്ന നമുക്ക് തന്നെ ചില പൊടിക്കൈകളിലൂടെ നമുക്ക് തന്നെ ഫോൺ ചൂടാകുന്നത് ഒരു പരിധിവരെ തടയാനാകും. ആ വഴികൾ എന്താണെന്ന് നോക്കാം.
ടെലികോം സേവനദാതാക്കൾ പരിധിയില്ലാത്ത ഡാറ്റ കുറഞ്ഞ വിലയ്ക് ലഭ്യമാക്കി തുടങ്ങിയതോടെ ഫോൺ ഡാറ്റ ഓഫ് ചെയ്യുന്ന കാര്യത്തെപ്പറ്റി നാം ചിന്തിക്കാറു പോലുമില്ല. ഡാറ്റയ്ക്ക് പുറമെ വൈ ഫൈ, ജി പി എസ് തുടങ്ങിയ എല്ലാ ആപ്പുകളും നമ്മൾ ഓൺ ആക്കിയിടുക പതിവാണ്. എന്നാലിത്തരത്തിൽ ആപ്പുകൾ ഓൺ ആക്കിയിടുന്നത് ഫോൺ ചൂടാക്കാൻ കാരണമാകും. അതിനാൽ ഇത് ഒഴിവാക്കുക.
ഒരേ സമയം ഒന്നിലധികം ആപ്പ്ളിക്കേഷനുകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് ഫോൺ ചൂടാകാൻ കാരണമാകും. അത്യാവശ്യം നല്ല പ്രോസസറും റാമും ഒക്കെ ഉള്ള ഫോൺ ആണെങ്കിൽ പ്രശ്നമില്ല. അല്ലാതെ വളരെ ചെറിയ റാമും മെമ്മറിയും ഉള്ള ഫോണിൽ ഇതൊക്കെ പരമാവധി ചുരുക്കി ഉപയോഗിക്കുന്നതാണ് നല്ലത്.
ഫോണിലെ എല്ലാ അപ്പ്ളിക്കേഷനുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും കൃത്യസമയത്ത് തന്നെ അപ്ഡേറ്റ് ചെയ്തുപയോഗിക്കാൻ ശ്രദ്ധിക്കുക.
ആവശ്യമുള്ള ആപ്പുകൾ മാത്രം ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. ഒന്ന് നോക്കിയാൽ നാം ഉപയോഗിക്കാത്ത ഒരുപാട് ആപ്പുകൾ ഫോണിലുണ്ടാകും. അവയെല്ലാം ഡിലീറ്റ് ചെയ്യുക.
ഏതൊരു ഫോണിനെയും സംബന്ധിച്ചെടുത്തോളവും അതിന്റെ പ്രോസസറും റാമും ഹാർഡ്വെയർ സവിശേഷതകളും തന്നെയാണ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതിന്റെ മാനദന്ധം. അതിനാൽ തന്നെ ഫോണിന് താങ്ങാൻ പറ്റാത്ത ഗെയിമുകളും ആപ്പുകളും ഇൻസ്റ്റാൾ ചെയ്ത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രവണത ഒഴിവാക്കുക.
വാട്സാപ്പ് ഇനി ഡബിൾ സെക്യൂർ; ഫെയ്സ് ഐ ഡിയും ടച്ച് ഐ ഡിയും വരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക