ഉത്തരമലബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ വിരൽത്തുമ്പിലൊതുക്കുന്ന സ്മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ് എന്ന ആപ്പ് കേരളാ ടൂറിസം വകുപ്പ് പുറത്തിറക്കി. വിവരസാങ്കേതിക വിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ആപ്പിന്റെ ചുമതല ബേക്കൽ റിസോർട്ട് കോപ്പർപറേഷനാണ്. ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും സ്മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ് ഡൗൺലോഡ് ചെയ്യാം.
ഉത്തര മലബാര്‍ ടൂറിസം ലക്ഷ്യകേന്ദ്രത്തിലാണെങ്കില്‍ ആപ്പ് ഉപയോഗിക്കുന്ന സ്ഥലത്തിന് ചുറ്റും 30 കിലോമീറ്ററിനുള്ളില്‍ സഞ്ചാരികളുടെ ആകര്ഷണങ്ങള് ലഭ്യമാകും. ഓരോ ആകര്‍ഷക കേന്ദ്രം തെരഞ്ഞെടുക്കുമ്പോഴും അവയുടെ 30 കിലോമീറ്ററിനുള്ളില്‍ സ്മൈല്‍ സേവന ദാതാക്കളുടെ വിവരങ്ങളും ലഭിക്കും.
ഡെസ്റ്റിനേഷന്‍ പുറത്താണെങ്കില്‍ ലൈററ് മോഡ് ഉപയോഗിച്ച് വിമാനത്താവളമോ റെയില്‍വെ സ്റ്റേഷനോ തെരഞ്ഞെടുക്കുമ്ബോള്‍ 30 കിമീ പരിധിയിലുള്ള ആകര്‍ഷക കേന്ദ്രങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങള്‍ ലഭ്യമാകും.
ഓരോ പ്രദേശത്തും ക്യുആര്‍ കോഡ് പതിച്ച സൈൻ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് മൊബൈല്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുമ്പോൾ ഈ കേന്ദ്രത്തെ കുറിച്ചും ചുറ്റുമുള്ള സേവന ദാതാക്കളെ കുറിച്ചുമുള്ള വിവരങ്ങള്‍ അടങ്ങിയ വെബ് പേജുകളില്‍ നേരിട്ടെത്താം. ബിആര്‍ഡിസി വെബ്സൈറ്റ് വഴിയും വെര്‍ച്വല്‍ ടൂര്‍ ഗൈഡ് ഉപയോഗിക്കാം.
യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിംഗ്, ഓര്‍മ്മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസ സൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്പ്ലൈന്, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങള്‍ക്കും ഗൈഡ് ഉപയോഗിക്കാം.
ടൂറിസം വകുപ്പിനു കീഴിലുള്ള ടൂറിസ്റ്റുകള്‍, വിനോദ സഞ്ചാര ആകര്ഷണങ്ങള്, സേവന ദാതാക്കള്‍ എന്നീ മൂന്ന് ഘടകങ്ങളെ ബന്ധിപ്പിക്കുന്നതാണ് ടൂര്‍ ഗൈഡ്. ആമപ്പള്ളം, അറക്കല്‍ കൊട്ടാരം, ബേക്കല്‍ കോട്ട, ബ്രണ്ണന്‍ കോളേജ്, നീലേശ്വരം പാലസ്, മാടായിപ്പാറ, മടിയന്‍ കൂലം, മൂശാരിക്കൊവ്വല്‍, കണ്ണൂര്‍ ഫോര്‍ട്ട്, ഓവര്‍ബറിസ് ഫോളി, പൊസഡി ഗുംബെ, പുരളി മല, ധര്‍മ്മടം, ശൂലാപ്പ് കാവ്, തേജസ്വിനിപ്പുഴ തുടങ്ങി 40 സ്ഥലങ്ങളും ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് കേരളത്തിന്റെ പുനർജന്മം; സംസ്ഥാനം ഇന്ന് 62 ആം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക