ഡ്യുവല്‍ ഡിസ്പ്ലെയുള്ള ZTE നൂബിയ എക്സ് ചൈനയില്‍ അവതരിപ്പിച്ചു. ഫ്രണ്ടിലും ബാക്കിലും ഡിസപ്ലെയുള്ള ഫോണ്‍ കൂടിയാണിത്. 34,935 രൂപയാണ് ഫോണിന് വില വരുന്നത്. നവംബര്‍ 5 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കും. 19:9 ആസ്പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണിനുള്ളത്.
5.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് പുറകുവശത്ത് ഉള്ളത്. 845 ക്വാല്‍കോം പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി.6 ജിബി റാം/8 ജിബി റാം, 64 ജിബി/128 ജിബി/256 ജിബി സ്റ്റോറേജിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറും ബാക്കിലും മുമ്പിലും അണ്‍ലോക്ക് ഫീച്ചറും ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക