ചെറുകിട ഇടത്തര സംഭരംഭകർക്കായി പുത്തൻ വായ്പാ പാദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 59 മിനിറ്റ് കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം. ഡല്‍ഹി വിജ്ഞാന് ഭവനില്‍ ചെറുകിട ഇടത്തരം സംരഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രഖ്യാപനം.
പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളില്‍ സംരഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു. ചെറുകിട സംരഭകര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക