ദിനംപ്രതി പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. സ്റ്റിക്കർ ഫീച്ചർ അവതരിപ്പിച്ചതിന് പിന്നാലെ ചാറ്റിങ്ങിലെ സ്വകാര്യത ഉറപ്പു വരുത്തുന്ന മറ്റൊരു ഫീച്ചറുമായി വാട്സ്ആപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. റിപ്ലൈ പ്രൈവറ്റിലി എന്നതാണ് പുതിയ ഫീച്ചർ.
ഗ്രൂപ്പ് ചാറ്റുകളില്‍ സ്വകാര്യമായി മറുപടി നല്കാന് സഹായിക്കുന്ന ഫെച്ചറാണ് റിപ്ലെ പ്രൈവറ്റലി ഗ്രൂപ്പില്‍ വന്നിരിക്കുന്ന സന്ദേശങ്ങളില്‍ ഞെക്കി പിടിച്ചാല്‍ മൂന്ന് ഡോട്ടുകള്‍ കാണാന്‍ സാധിക്കും . ഇതില്‍ ‘റിപ്ലേ പ്രൈവറ്റിലി ‘ എന്ന് കൊടുത്താല്‍ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്കു കാണാന്‍ കഴിയാത്ത വിധം സ്വകാര്യമായി മറുപടി നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക