ശങ്കറിന്റെ ഇതിഹാസ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓരോ നിമിഷവും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ട്രെയ്ലർ.
രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ എമി ജാക്സണാണ് നായിക. അക്ഷയ് കുമാർ വില്ലനായി എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആർ റഹ്മാനാണ്. ആദ്യ ഭാഗം എന്തിരനിലെ നായികയായിരുന്ന ഐശ്വര്യ റായിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്ത് വരുന്നത്. തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക