ചങ്ങനാശ്ശേരി തുരുത്തിയിൽ ഛത്തീസ്ഗഡിൽ നിന്നുള്ള വൈദിക വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ് വിദ്യാര്‍ഥിയായ മുകേഷ് ടിര്‍ക്കി(36) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യചെയ്യുന്നുവെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മെസേജ് അയച്ചതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. രാത്രി പതിനൊന്നേമുക്കാലോടെ കണ്ടെത്തിയ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക