മുടങ്ങാതെ അമ്പലത്തിൽ പോകുന്നവരാണ് നാമെങ്കിലും പലപ്പോഴും അമ്പലത്തിൽ പാലിക്കേണ്ടുന്ന ചെറിയ ചെറിയ ചിട്ടകളെപ്പറ്റി നമുക്ക് വലിയ ഗ്രാഹ്യമുണ്ടാകില്ല എന്നതാണ് സത്യം. അതിലൊന്നാണ് എങ്ങനെ പ്രദക്ഷിണം വയ്ക്കണമെന്നുള്ളത്. അമ്പലത്തിൽ ശരിയായ രീതിയിൽ എങ്ങനെ പ്രദക്ഷിണം വയ്ക്കാമെന്നു നോക്കാം.
പ്രാർത്ഥിച്ചതിനു ശേഷം മാത്രം പ്രദക്ഷിണം വയ്ക്കുക.
തൊഴുകൈയ്യോടെ നാമം ജപിച്ചു കൊണ്ട് സാവധാനത്തിൽ വേണം പ്രദക്ഷിണം വയ്ക്കേണ്ടത്.
പ്രദക്ഷിണ വേളയിൽ ശ്രീകോവിൽ സ്പർശിക്കരുത്.
പ്രദക്ഷിണം ചെയ്ത് ദേവതയുടെ പിൻഭാഗത്തെത്തുമ്പോൾ അവിടെ നിന്നുകൊണ്ട് ദേവതയെ നമസ്കരിച്ച് പ്രാർത്ഥിക്കുക.
ദേവന്മാരെ ഇരട്ടസംഖ്യാ കണക്കിലും ദേവിമാരെ ഒറ്റസംഖ്യാ കണക്കിലും വേണം പ്രദക്ഷിണം വയ്ക്കുവാൻ.
ഓരോ പ്രദക്ഷിണം പൂർത്തിയാകുമ്പോഴും ദേവതയെ സ്മരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക