കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് നടൻ ദേവൻ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ദേവൻ മനസ്സ് തുറന്നത്.
‘പിണറായി വിജയന് എന്തെല്ലാം നല്ല കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യുന്നുണ്ട്. പക്ഷേ മാദ്ധ്യമങ്ങള്‍ അതൊന്നും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നില്ല. പൊലീസ് വിഷയത്തില്‍ അല്ലാതെ മറ്റൊരു വിഷയത്തിലും ഈ സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല.കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന് എന്ന കാര്യത്തില്‍ സംശയമില്ല’ -ദേവന് പറഞ്ഞു.
‘മാദ്ധ്യമങ്ങളുടെ ഇടപെടല്‍ പലപ്പോഴും അനാവശ്യമാണ്. കേരളത്തില്‍ അല്ലാതെ മറ്റൊരു സംസ്ഥാനത്തും മാദ്ധ്യമങ്ങള്‍ ഇത്ര അധികം സ്വാതന്ത്ര്യം എടുക്കുന്നത് കാണാനാകില്ല. കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞതില്‍ ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ല’ -ദേവന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ പ്രകീർത്തിച്ച ദേവൻ പ്രധനമന്ത്രി നരേന്ദ്ര മോദിയോട് തനിക്കുള്ള ആരാധനയും തുറന്നു പറഞ്ഞു. ‘മോദി ക്രൂരനല്ല ഒരുപാട് ആരാധനയുള്ള നേതാവാണ്. അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണ്. നരേന്ദ്ര മോദിയില്‍ നിങ്ങള്‍ കാണുന്ന അപാകതകള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ഒരുപാടു പത്രക്കാരോട് ചോദിച്ചിട്ടുണ്ട്. ഒരു മാദ്ധ്യമ പ്രവര്‍ത്തകനു പോലും അതിനു കൃത്യമായ മറുപടി തരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റ് ഹൈന്ദവപ്രസ്ഥാനങ്ങളും തീവ്രഹിന്ദു ഗ്രൂപ്പുകളുമാണ് ഈ രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്’ -ദേവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക