വെള്ളിത്തിരയില്‍ നിറഞ്ഞുനില്ക്കുന്ന താരങ്ങളെ നേരില്‍ കണ്ടാല്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാറുണ്ട് ആരാധകര്‍. വിശേഷങ്ങളൊന്നുമല്ല ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന ആവശ്യവുമായാണ് പലരുമെത്താറുള്ളത്.
താരങ്ങള്‍ വരുന്നത് മുതല്‍ത്തന്നെ മൊബൈല്‍ ക്യാമറകള്‍ ഓണാക്കി വെക്കുന്നവരുമുണ്ട്. ആരാധകരുടെ അമതി സ്നേഹത്തിന് രൂക്ഷമായി പ്രതികരിക്കേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. ആരാധകരെ തള്ളിമാറ്റുന്നതും തല്ലുന്നതുമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുമുണ്ട്.
വേദിയോ സന്ദര്‍ഭമോ നോക്കാതെയാണ് ആരാധകര്‍ പെരുമാറാറുള്ളത്. സെല്‍ഫി യുഗത്തില്‍ എല്ലാവരും ആവശ്യപ്പെടുന്നതും ഇക്കാര്യമാണ്.
എന്നാല്‍ സാഹചര്യം നോക്കാതെ ക്യാമറയുമായി വരുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട് താരങ്ങള്‍. അത്തരത്തില്‍ തനിക്ക് മുന്നിലേക്കെത്തിയ ആരാധകനോട് സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക