വിവാഹശേഷം വളരെക്കാലം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നടിയായിരുന്നു ജ്യോതിക. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നപ്പോഴും പ്രേക്ഷകർക്ക് ജോയോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിരുന്നില്ല. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ കാട്രിൻ മൊഴിയുടെ പ്രൊമോഷൻ പരിപാടിക്കിടെ തന്റെ പ്രിയ നായകന്മാരാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജോ.
സൂര്യ, അജിത്, മാധവൻ എന്നിവരാണ് ജ്യോതികയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടൻമാർ. ജീവിതത്തിലും തന്റെ നായകനായ സൂര്യയോടൊപ്പം ജ്യോതിക ഏഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സില്ലുന്നു ഒരു കാതൽ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു വേഷമിട്ടത്.
മുഖവരി, പൂവെല്ലാം ഉൻവാസം, രാജ, വാലി എന്നീ നാല് ചിത്രങ്ങളിലാണ് അജിത്തും ജ്യോതികയും ഒന്നിച്ചത്. മാധവനോടൊപ്പവും ജ്യോതിക നാല് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ തമിഴിലെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം ജ്യോതിക അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക