നിറം വർദ്ധിപ്പിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ.. ഫേസ് ബ്ലീച്ച്. ബ്യൂട്ടിപാർലറുകളിൽ പോകുന്ന മിക്കവരും ഇതായിരിക്കും ചെയ്യുന്നത്. എന്നാല്‍ കെമിക്കൽ കൂടിയ ഇവ ചർമ്മത്തിന് പല ദോഷങ്ങളും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ദോഷം വരാത്ത ഫേസ് ബ്ലീച്ച് നിങ്ങൾക്ക് വീട്ടിൽ നിന്നുതന്നെ ഉണ്ടാക്കാം.
സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവര്‍ഗവും ബ്ലീച്ച് ചെയ്യാൻ ഉപയോഗിക്കാം. രാസവസ്തുക്കൾ കലരാത്ത ബീച്ചുകൾ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാമെന്ന് വായിച്ചറിയൂ.
രണ്ട് ചെറുനാരങ്ങയുടെ നീരും, വെള്ളരിക്ക വട്ടത്തിൽ മുറിച്ചതും, നാല് സ്പൂൺ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേർത്ത് ബ്ലീച്ച് ഉണ്ടാക്കാം.
ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് പേസ്റ്റാക്കി പുരട്ടാം.
തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേർത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.
നാരങ്ങ നീരിൽ അല്പം പാൽപ്പാട ചേർത്താൽ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകൾ മാറ്റി നിറം വർദ്ധിപ്പിക്കാൻ ഉത്തമം.
മഞ്ഞൾപ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തിൽ കഴുകാം.
വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേർത്ത് പുരട്ടാം.
പഞ്ചസാരയിൽ ഒലിവ് ഓയിൽ ചേർത്താൽ മികച്ച ഫേസ് ബ്ലീച്ചാകും.
തക്കാളിയും, തൈരും, ഓട്സും ചേർത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.
പാലും , തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത്ചേർത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.
ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാൽ മുഖം വൃത്തിയാക്കും.
മുട്ടയുടെ വെള്ളയിൽ ഒരു സ്പൂൺ പഞ്ചസാര, അരടീസ്പൂൺ ചോളപ്പൊടി എന്നിവ ചേർത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങൾ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ചെയ്യണം.
വെള്ളക്കടല പൊടിയും അല്പം പാലും അരടീസ്പൂൺ മിൽക്ക് ക്രീമും ചേർത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക