ഇന്ത്യൻ സിനിമാലോകത്തെ തന്നെ പിടിച്ചു കുലുക്കിയ മി ടൂ ആരോപണവുമായി നടി ശോഭനയും രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് ശോഭന മി ടൂ ആരോപണമുന്നയിച്ചത്. ഹാഷ് ടാഗ് മി ടൂ എന്ന് മാത്രമാണ് ശോഭന പോസ്റ്റ് ചെയ്തത്. എന്നാൽ പോസ്റ്റിനു താഴെ നിരവധി പ്രതികരണങ്ങൾ വന്നതോടെ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
മലയാളത്തിൽ നിന്നും നടൻ മുകേഷ്, അലൻസിയർ എന്നിവർക്കെതിരെ മി ടൂ ആരോപണം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക