പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്ത് 50 വയസ്സിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. സ്ത്രീകള്‍ എത്തുന്ന സാഹചര്യത്തില്‍ അവരെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സിഐ-എസ്ഐ റാങ്കിലുളള വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചത്.
ശക്തമായ പോലീസ് സുരക്ഷയിലാണ് സന്നിധാനം. 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചത്.
ഇന്ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 10നാണ് നട അടയ്ക്കുന്നത്. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ 16നാണ് നട തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക