ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഫോൺ നിർമ്മാതാക്കളായ സാംസങ്. ഒരു കാലത്തെ ട്രെൻഡായിരുന്ന ഫോൾഡബിൾ ഫോണുകൾ ടച്ച് സ്ക്രീനിന്റെ കടന്നു വരവോടു കൂടി ഔട്ടാവുകയായിരുന്നു. എന്നാല്‍ ഈ ഫോള്‍ ഡബിള്‍ ഫോണുകള്‍ വീണ്ടും മടക്കിക്കൊണ്ടു വരികയാണ് സാംസങ്.
സാംസങിന്റെ ഗാലക്സി ശ്രേണിയിലാണ് പുതിയ ഫോൾഡബിൾ ഫോണുകൾ വരുന്നത്. ഗ്യാലക്സി എഫ് എന്നാണ് പുതിയ മടക്ക് ഫോണിന്റെ പേര്. പുതിയതായി ഇറങ്ങുന്ന ഫോണിന്റെ പ്രധാന പ്രത്യേകത എന്തെന്നാല്‍ മടക്കി കഴിഞ്ഞാലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ്. സൂപ്പര്‍ അമോലെഡ് 7.29 ഇഞ്ച് പ്രൈമറി ഡിസ്പ്ലെയും 4.58 ഇഞ്ച് സെക്കന്‍ഡറി സ്ക്രീനുമാണ് ഫോണിന് ഉണ്ടാകുക. രണ്ട് ഡിസ്പ്ലെയാണ് ഫോണിനുള്ളത്. നവംബര്‍ 7ന് ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക