മുഖ സൗന്ദര്യത്തിന് പ്രകൃതിദത്തമായ ഒരു ഫെയ്സ് പാക്ക്.
ഒരു ടീസ്പൂൺ ഞവരയരി പൊടിച്ചത്, ഒരു നുള്ള് രക്തചന്ദനചൂർണ്ണം, അൽപം പശുവിൻപാലും രണ്ട് കുറുന്തോട്ടിവേരും നന്നായി ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കഷായംവെച്ച് നാലിലൊന്നാക്കി പറ്റിച്ചെടുത്തത് എല്ലാംകൂടി അടുപ്പിൽവച്ച് പേസ്റ്റ് രൂപത്തിൽ കുറുക്കിയെടുക്കുക.
തണുത്തതിനുശേഷം മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് കഴിയുമ്പോൾ തണുത്തവെള്ളത്തിൽ മുഖം കഴുകുക. സോപ്പ് ഉപയോഗിക്കരുത് പുറമേ പൗഡറുകളും മറ്റും ഇടരുത്.
ഒറ്റപ്രാവശ്യം ചെയ്യുമ്പോൾതന്നെ മുഖസൗന്ദര്യം തിരിച്ചറിയാം.
മുഖക്കുരുവുള്ളവർ പാല് ചേർക്കേണ്ട.
ഞവരയരി 500 ഗ്രാം രക്തചന്ദനചൂർണം 50 ഗ്രാം ചേർത്ത് പൊടിച്ച ടിന്നിൽ സൂക്ഷിക്കുക എല്ലാദിവസവും രാവിലെ വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും സ്ത്രീപുരുഷഭേദമെന്യേ ആർക്കും ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക