വിജയ്യുടെ ദീപാവലി റിലീസ്സായ സർക്കാരിന്റെ തിരുവനന്തപുരത്തെ തിയേറ്റർ ലിസ്റ്റ് കണ്ടാൽ ആരുമൊന്നു ഞെട്ടും. കാര്യം മറ്റൊന്നുമല്ല, ശ്രീ, നിള എന്നീ രണ്ടു തീയേറ്ററുകൾ ഒഴികെ ബാക്കിയെല്ലായിടത്തും സർക്കാരാണ് പ്രദർശിപ്പിക്കുന്നത്. ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണിത്.
രാവിലെ തന്നെ ഫാൻസ് ഷോകൾ കഴിഞ്ഞതോടെ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എ ആർ മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് നായികമാരായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക