ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഭാര്യയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ട്രഷറി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ. സന്തോഷാണ് തമിഴ് നാട്ടിൽ നിന്നും അറസ്റ്റിലായത്.
ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന സംഭാവനയിൽ തിരിമറി നടന്നെന്നു മനസ്സിലാക്കിയതോടെ സന്തോഷ് ഒളിവിൽ പോവുകയായിരുന്നു. സംഭവം പുറത്തായതോടെ തന്നെ ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ടായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്കുളള പണം തട്ടിയെടുത്ത കേസില്‍ കെ. സന്തോഷിനൊപ്പം സബ് ട്രഷറി ഓഫീസര്‍ സന്ധ്യ.പി നായരും അക്കൗണ്ടന്റ് മന്‍സൂറലിയും പ്രതിപ്പട്ടികയിലുണ്ട്. എന്നാല്‍ ഇരുവര്‍ക്കും അശ്രദ്ധമൂലമുണ്ടായ ഔദ്യോഗിക വീഴ്ചയാണന്നും സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുമെന്നും പൊലീസ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക