അഭിനയം കടന്ന് സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
അയ്യാ, ഔറംഗസേബ്, നാം ശബാന എന്നീ ചിത്രങ്ങളിലൂടെ പൃഥ്വി ബോളിവുഡിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നയന്‍, ലൂസിഫര്‍, ആടുജീവിതം തുടങ്ങിയ തന്റെ സിനിമകളുടെ വിശേഷങ്ങള്‍ അറിയിക്കാന്‍ മുംബൈ ഫെയ്സ്ബുക്ക് ഓഫീസിലെത്തിയ പൃഥ്വി ലൈവിലൂടെ തന്റെ ബോളിവുഡ് സ്വപ്നം പങ്കുവയ്ക്കുകയാണ്.
ബോളിവുഡില്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അത് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ അമിതാഭ് ബച്ചനെ വച്ചായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
താനും അദ്ദേഹത്തിന്റെ ആരാധകനാണെന്നും എന്നെങ്കിലും അദ്ദേഹവുമായി സംസാരിക്കാനൊരു അവസരമുണ്ടായാല്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യുമെന്നും പൃഥ്വി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക