തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ നാളെ തീയേറ്ററുകളിലെത്തും . ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ക്രൈം ത്രില്ലര്‍ ഴോണറില്‍ വരുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ആണ് സിതാര, നിമിഷ സജയൻ എന്നിവരാണ് നായികമാർ. ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, സിദ്ദിഖ്, ബാലു വര്‍ഗ്ഗീസ്, ദിലീഷ് പോത്തന്, അലന്‍സിയര്‍, സുജിത്ത് ശങ്കര്‍, മാലാ പാര്‍വതി, സുധീര്‍ കരമന, ശ്വേതാ മേനോന് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.
ബാലതാരമായി വന്ന ശ്രദ്ധ നേടിയ ഗണപതിയും ബാലു വർഗീസും നായകനമാരാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരനാണ് നാളെ റിലീസ് ആകുന്ന മറ്റൊരു ചിത്രം. നവാഗതനായ ഡഗ്ലസ്സ് ആല്‍ഫ്രഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതു തലമുറയുടെ യൂറോപ്പ് ഭ്രമം കുടുബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും നവക്കാഴ്ചപ്പാടുകളും വ്യക്തമായ രാഷ്ട്രീയത്തിലൂടെ നര്‍മ്മ രസപ്രദമായി അവതരിപ്പിക്കുകയാണ് ‘വള്ളിക്കുടിലിലെ വെള്ളക്കാരന്’ എന്ന ഫാമിലി എന്റര്‍ടെയിനര്‍ ചിത്രം. ലാല്‍, മുത്തുമണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, വിഷ്ണു ഗോവിന്ദന്, സാജു നവോദയ, മറിമായം ശ്രീകുമാര്‍, മാലാ പാര്‍വ്വതി, കുളപ്പുള്ളി ലീല, തനൂജ കാര്‍ത്തിക്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക