ടെലിവിഷൻ രംഗത്ത് തരംഗം സൃഷ്ടിച്ച ശക്തിമാൻ ഫെയിം മുകേഷ് ഖന്ന തിരിച്ചെത്തുന്നു. ഇത്തവണ ബിഗ്സ്ക്രീനിലൂടെയാണ് താരം തിരിച്ചെത്തുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിധത്തിലാവും പുതിയ ശക്തിമാന് എത്തുക. വിദേശ നിര്‍മ്മാണ കമ്ബനിയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുകയെന്നും മുകേഷ് ഖന്ന വ്യക്തമാക്കി.
1997 മുതല്‍ 2005 വരെ 520 എപ്പിസോഡുകളിലായി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ശക്തിമാന് ടെലിവിഷനിലും പിന്നീട് ആനിമേഷന്‍ രൂപത്തില്‍ എത്തിയും തരംഗം സൃഷ്ടിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ തന്നെ ഇപ്പോഴും ശക്തിമാന് ആയിട്ടാണ് കാണുന്നതെന്നും മുകേഷ് ഖന്ന പറയുന്നു.
ശക്തിമാന്റെ തിരിച്ചു വരവിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക