നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ് ഉലുവ. കറികള്‍ക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. ഹുല്‍ബഹ് എന്ന് അറബി വാക്കില്‍ നിന്നാണ് ഉലുവ എന്ന വാക്ക് രൂപംകെണ്ടത്. ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തിലും വ്യാപകമായി ഉപയോഗിക്കുന്ന ഉലുവ ഹിന്ദിയില്‍ മേത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉലുവ ഉല്പാദിപ്പിക്കുന്ന രാജ്യം. കാശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഉലുവ വ്യാപകമായി കൃഷി ചെയ്യുന്നത്.
ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ഉലുവ. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന് മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു. മലബന്ധത്തെ ഇല്ലാതെയാക്കുന്നതിനും വയറിലെ മറ്റ് അസ്വസ്ഥതകൾ നീക്കം ചെയ്യാനും ഉലുവ വളരെയധികം ഫലപ്രദമാണ്. കരളിനെ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും സഹായിക്കുന്ന.
ഉലുവ ചായ എങ്ങനെ ഉണ്ടാക്കാം?
ചായ ഉണ്ടാക്കുക എന്നത് ലളിതമാണ്. ഉലുവ ഒരു ചണകത്തില്‍ അല്ലെങ്കില്‍ ചാന്തിലാക്കി മാറ്റുക കെറ്റിലിൽ വെള്ളം തിളപ്പിക്കുക. തേയില അല്ലെങ്കില്‍ ഒരു പാത്രത്തില്‍ ഒഴിക്കു പൊടിച്ച് ഉലുവ വിത്തുകള്‍ ചേര്‍ക്കുക. കൂടുതല്‍ രുചിയ്ക്കായി ഉലുവ ചായയില്‍ ഏലക്ക ചേര്‍ക്കുന്നവരുമുണ്ട്. ഏകദേശം 3 മിനിറ്റ് മൂടിവയ്ക്കുക തേനോ പഞ്ചസാരയോ ചേര്‍ത്ത് മധുരം ചേര്‍ത്ത് കഴിക്കാം. ചൂടോ തണുപ്പോ ഇഷ്ടമുള്ളരീതിയില്‍ ഉലുവചായ കുടിക്കാന്‍ സാധിക്കും.
ഉലുവ ചായയുടെ ഗുണങ്ങള്‍
ശരീരത്തിലെ നീരിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു ശരീരത്തിലെ എതെങ്കിലും സന്ധികള്‍ക്കോ മസിലുകള്‍ക്ക് നീരോ വീക്കമോ ഉണ്ടെങ്കില്‍ അവയുടെ ശക്തി കുറയ്ക്കാനും ശരീരത്തില്‍ നീക്കം ചെയ്യാനും ഉലുവ ചായ സഹായിക്കുന്നു.
ശരീരഭാരം കൂറയ്ക്കാന് സഹായിക്കുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഉപധികളില്‍ ഒന്നാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരില്‍ പെണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നു. ഉലുവയില്‍ ധാരളമായി അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക