ശബരിമലയ്ക്ക് പോകാന്‍ താല്പര്യമറിയിച്ച യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്തിലെത്തിക്കാന്‍ പോലീസ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പ്രതിഷേധക്കാരോടുള്ള മൃദുസമീപനം മാറ്റാനും പോലീസ് തീരുമാനിച്ചേക്കും. സ്ത്രീകള്‍ക്ക് പ്രവേശന സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പുനപരിശോധന ഹര്‍ജി പരിഗണിച്ച ശേഷമുള്ള സുപ്രിംകോടതി നിലപാടനുസരിച്ചാകും തീരുമാനം.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയില്‍ പോകാന്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പോലീസ് നീക്കം നടത്തുന്നത്. സുപ്രിംകോടതി വിധിയുള്ളതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് യുവതികളെ തടയാന്‍ കഴിയില്ലെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. സുരക്ഷ നല്കാന് കഴിയാതെ വന്നാല്‍ ഹൈക്കോടതിയുടേതടക്കം പോലീസിന് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക