തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുടെ പക്കൽ നിന്നും വൻതോതിലുള്ള ആയുധശേഖരം കണ്ടെടുത്തു.
വോട്ടെടുപ്പ് നടക്കുന്നതിനാൽ അര്‍ധസൈനിക വിഭാഗത്തെ ഉള്‍പ്പെടെ സംസ്ഥാനത്ത് വിന്യസിച്ചതായി ഛത്തീസ്ഗഢ് സ്പെഷല്‍ ഡയറക്ടര്‍ ജനറല്‍(മാവോവാദി വിരുദ്ധ ഓപ്പറേഷന്‍സ്) ഡി എം അവസ്തി അറിയിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക